2012-ന്യു ഇയര്‍ ആഘോഷത്തിന്റെ ഭാഗമായി-കൈരളി ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ "മെഗാ ഷോ" 2012 ജനുവരി ഒന്നാം തിയതി വൈകിട്ട് 5 മണി മുതല്‍ കരുനാഗപ്പള്ളി വന്ദന ഓഡിറ്റോറിയതില്‍ വച്ചു നടന്നു ....4 മണിക്കുര്‍ നീണ്ട ഈ മെഗാ ഷോയില്‍ "ഐഡിയാ സ്റ്റാര്‍ സിംഗര്‍" വിജയിയും പ്രശസ്ത സിനിമാ പിന്നണി ഗായകനുമായ നജിം അര്‍ഷാദും "മഞ്ച് സ്റ്റാര്‍ സിംഗര്‍" വിജയിയുമായ ആതിരാ മുരളി എന്നിവര്‍ നയിച്ച ഗാനമേളയും പ്രശസ്ത മിമിക്രിതാരവും കൈരളി ചാനലിലെ "കോമഡിയും മിമിക്സും പിന്നെ ഞാനും" എന്ന പരിപാടിയു ടെ അവതാരകനുമായ Dr: കെ.എസ്.പ്രസാദ് നയിച്ച കൊച്ചിന്‍ ഗിന്നസിന്റെ "കോമഡി ടാക്കിസ്" എന്ന കോമഡി പരിപാടിയും നടന്നു..ഈ ഒരു "മെഗാ ഷോ" വന്‍ വിജയമാക്കി തന്ന ഈ നാട്ടിലെ എല്ലാ നല്ലവരായ ജനങ്ങളെയും ,പോലിസ് ഉദ്യോഗസ്തര്‍ ,ഞങ്ങളുടെ സ്പോണ്‍ സേഴ്സിനേയും ഈ ഒരു മുഹുര്‍ത്തതില്‍ അഭിനന്ദിക്കുന്നു......